You are here : Home
/ Thiruvanthapuram
/ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിൽ കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍
Friday, 2 February 2018
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിൽ കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍
തിരുവനന്തപുരം: (www.evisionnews.co)നഗരത്തില്‍ ക്രമസമാധാന ചുമതലയുള്ള തിരുവനന്തപുരം റൂറലിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കരമന മേലാറന്നൂരിലെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗര-ഗ്രാമ പ്രദേശങ്ങളിലെ വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ട സംഭവത്തില്‍ ഭീതിയും ആശങ്കയും നിറഞ്ഞിരുന്നു. തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ കൂടി സ്റ്റിക്കര്‍ കണ്ടെത്തിയതിന്റെ ആശങ്കയിലാണ് പ്രദേശവാസികള്‍.