Type Here to Get Search Results !

Bottom Ad

ബജറ്റില്‍ ഐസക് 'കടമെടുത്തത്': പ്ലസ്ടൂ വിദ്യാര്‍ത്ഥിനി സ്നേഹയുടെ 'അടുക്കള'

തിരുവനന്തപുരം: ഇത്തവണ മന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയപ്പോള്‍ കലോത്സവത്തിലെ കവിതാമത്സര വിജയിയായ ഹെസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയുടെ കവിതയിലെ വരികളും ഉദ്ധരിച്ചത് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ ബഷീര്‍, എം.ടി, ഒഎന്‍വി തുടങ്ങിയ മലയാളത്തിന്റെ പ്രിയ സാഹിത്യകാരുടെ വരികളെല്ലാം അദ്ദേഹം കടമെടുത്തിരുന്നു. 

പുലാപറ്റ എം.എന്‍.കെ.എം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സ്‌നേഹയുടെ കവിതയായിരുന്നു അത്. പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ അടുക്കള എന്ന വിഷയമാണ് കവിതാമത്സരത്തില്‍ നല്‍കിയത്. അടുക്കളയെ ഒരു ലാബായും പണിയെടുക്കുന്ന ഒരു യന്ത്രം പോലെയാണെന്ന് സങ്കല്‍പ്പിച്ച് കൊണ്ടെഴുതകിയ കവിത വെറും പന്ത്രണ്ട് വരിയെങ്കിലും അര്‍ത്ഥം വളരെ ആഴത്തിലുള്ളതായിരുന്നു.കവിത പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കവിത ഇങ്ങനെ: 

കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്
പരീക്ഷിച്ച് നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണര്‍ന്ന്
പുകഞ്ഞ് പുകഞ്ഞ്
തനിയെ സ്റ്റാര്‍ട്ടാകുന്ന
കരിപുരണ്ട കേടുവന്ന
ഒരു മെഷ്യീന്‍
അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉത്പ്പാദിപ്പിക്കുന്നുണ്ടെന്ന്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad