Sunday, 4 February 2018

അയിരൂപ്പാറ സഹകരണ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്: രണ്ട് പേർ അറസ്റ്റില്‍

തിരുവനന്തപുരം: (www.evisionnews.co)അയിരൂപ്പാറ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിൽ മുക്ക് പണ്ടം പണയം വച്ചു പണം തട്ടിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിലായി. മുഖ്യപ്രതി റീനയുടെ ബന്ധുക്കളും പോത്തൻകോട് സ്വദേശികളുമായ ഷീബ, ഷീജ എന്നിവരാണ് അറസ്റ്റിലായത്.

വിവിധ ബന്ധുക്കളുടെ പേരില്‍ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച്  രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്. ബാങ്ക് മാനേജര്‍ ശശികല ക്ലാര്‍ക്ക് ലുക്കില എന്നിവര്‍ക്കെതിരെയാണ് ആരോപണം. റീനയുടെ ബന്ധുക്കളുടെ പേരിലാണ് പണ്ടങ്ങള്‍ പണയം വച്ചത്.

പരാതിയിൽ ബാങ്ക്  മാനേജർ, ക്ലാർക്ക് എന്നിവരെ അടിയന്തിര ബോര്‍ഡ് കൂടി സസ്‌പെൻഡ് ചെയ്തിരുന്നു. പോത്തന്‍കോട് പൊലീസില്‍ നിക്ഷേപകര്‍ പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.


Related Posts

അയിരൂപ്പാറ സഹകരണ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്: രണ്ട് പേർ അറസ്റ്റില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.