പരപ്പ: (www.evisionnews.co)പരപ്പ ബിരിക്കുളത്തു നിന്നും കാണാതായ പന്ത്രണ്ടുകാരനെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.വ്യാഴാഴ്ച വിലെ മുതല്‍ കാണാതായ .ബിരിക്കുളം കാളിയാനത്തെ സാബുവിന്റെ മകനും എടത്തോട് ശാന്താ മെമ്മോറിയല്‍ ജിയുപി സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ ആല്‍ബിനെയാണ് എറണാകുളത്ത് നിന്നും കണ്ടെത്തിയതിയത്. രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട ആല്‍ബിന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സ്കൂളിലെത്തിയിട്ടില്ലെന്ന് മനസിലായത്.ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന കിംവദന്തി വ്യാപകമായി നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു. തുടര്‍ന്ന് പോലീസ് കുട്ടിയുടെ ചിത്രം സഹിതം നവമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും കണ്ടുകിട്ടുന്നവര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായി കാണപ്പെട്ട കുട്ടിയില്‍ നിന്നും യാത്രക്കാരും റെയില്‍വേ പോലീസും വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് നാടുവിട്ട് വന്നതാണെന്ന് മനസിലായത്.
തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ എറണാകുളത്തെത്തി കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്നു. മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ ബാഗും അല്‍പ്പം വസ്ത്രവും പതിനയ്യായിരം രൂപയുമായി കുട്ടി കാഞ്ഞങ്ങാട്ടേക്ക് ബസ് കയറുകയായിരുന്നു. തനിച്ച് യാത്ര ചെയ്യുകയായിരുന്ന കുട്ടിയോട് ബസ് ജീവനക്കാര്‍ കാര്യം തിരക്കിയപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ പോകുന്നുവെന്നാണ് മറുപടി പറഞ്ഞത്. കാഞ്ഞങ്ങാട്ട് ബസിറങ്ങിയ ശേഷം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എറണാകുളത്തേക്ക് വണ്ടി കയറുകയായിരുന്നു.
ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ട് പോയതല്ല;ആല്‍ബിൻ വീട്ടിലെത്തി
4/
5
Oleh
evisionnews