Type Here to Get Search Results !

Bottom Ad

ലക്കിടിയിൽ വാഹനാപകടം;​​കാഞ്ഞങ്ങാട്​ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു


ലക്കിടി: വയനാട്​ ലക്കിടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്​ വിദ്യാർത്ഥി മരിച്ചു. ബൈക്ക്​ യാത്രികനായ ലക്കിടി ഒാറിയൻറ്​ ആർട്​സ്​ കോളജ്​ വിദ്യാർത്ഥിയും കാഞ്ഞങ്ങാട്​  കൊളവയലിലെ കരീം പാലക്കിയുടെ മകനുമായ  മുഹമ്മദ് സഫ് വാന്‍ (21) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന മ​ലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീ(21)ന്​ ഗുരുതരമായി  പരിക്കേറ്റു.അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു. വിദ്യാർത്ഥികൾ  ജുമാ നമസ്​കാരം കഴിഞ്ഞ്​ കോളജിലേക്ക്​ മടങ്ങവെയാണ്​ അപകടമുണ്ടായത്​. ഇരുവരെയും കോഴിക്കോട്​ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും സഫ്​വാൻ മരിച്ചിരുന്നു. 
സഹോദരങ്ങള്‍: ഫഹീം, സഫൂറ, ഫൈസാന്‍   
മൗലവി ബുക്ക് ഡിപ്പോയുടെ സ്ഥാപകൻ കരാമുള്ളയുടെ പൗത്രൻ കൂടിയാണ് സഫ്​വാൻ  .

Post a Comment

0 Comments

Top Post Ad

Below Post Ad