Thursday, 18 January 2018

വീട്ടമ്മയുടെ കഴുത്തു മുറുക്കി കവർച്ച നടത്തിയ സംഭവം;പരിസരവാസി ആത്മഹത്യ ചെയ്ത നിലയില്‍

കാഞ്ഞങ്ങാട് :(www.evisionnews.co) വേലാശ്വരത്ത് ജനുവരി 15-ന് തിങ്കളാഴ്ച പുലർച്ചെ 5.15 മണിക്ക് നടന്ന വീടുകവർച്ചയിൽ പങ്കുണ്ടെന്ന് കരുതിയിരുന്ന പരിസരവാസി ആത്മഹത്യ ചെയ്ത നിലയില്‍. കവര്‍ച്ച നടന്ന വീടിനടുത്തു ഹോട്ടല്‍ നടത്തുന്ന കണ്ണന്‍ (50) എന്നയാളാണ്  ഇന്ന്  രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.  ഹോട്ടലിന് പിറകിലെ പറമ്പില്‍ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം. ഇയാളെ ഇന്ന് ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഹാജരാകാന്‍ വിളിച്ചിരുന്നു.
വീട്ടമ്മ കെ. ജാനകിയുടെ (65) കഴുത്തിന് പിന്നിൽ നിന്ന് പ്ലാസ്റ്റിക് കയറിട്ട് മുറുക്കി ബോധരഹിതയാക്കിയ ശേഷമാണ് കവർച്ചക്കാരൻ  അകത്ത് കയറി വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന 1,90,000 രൂപയുടെ സ്വർണ്ണാഭരണങ്ങളും കവർന്നത്. 
6.5 പവൻ തൂക്കം വരുന്ന സ്വർണ്ണമാല, കാൽപ്പവൻ സ്വർണ്ണവളകൾ രണ്ടെണ്ണം, അരപ്പവൻ സ്വർണ്ണമോതിരം എന്നിവയാണ്  കവർച്ച ചെയ്തത്.

Related Posts

വീട്ടമ്മയുടെ കഴുത്തു മുറുക്കി കവർച്ച നടത്തിയ സംഭവം;പരിസരവാസി ആത്മഹത്യ ചെയ്ത നിലയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.