Type Here to Get Search Results !

Bottom Ad

വയല്‍ നികത്താന്‍ തോമസ് ചാണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തി


കോട്ടയം മുന്‍മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗിക്കാന്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.  സീറോ ജെട്ടി റോഡിന് പ്രത്യേകം തുക അനുവദിക്കാന്‍ തോമസ് ചാണ്ടി ശുപാര്‍ശ ചെയ്തു. ഇതിനു കലക്ടര്‍മാരായിരുന്ന പി.വേണുഗോപാലും സൗരഭ് ജെയിനും ചാണ്ടിക്ക് കൂട്ടുനിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തേ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കറും എ.എം. സാപ്രെയും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്നാണ് പുതിയ ബെഞ്ചില്‍ ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് തോമസ് ചാണ്ടിയുടെ ആവശ്യം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad