Type Here to Get Search Results !

Bottom Ad

പണിമുടക്ക് ദിവസവും ഇന്ധന വില കൂട്ടി സര്‍ക്കാറിന്റെ വെല്ലുവിളി


ന്യൂഡല്‍ഹി (www.evisionnews.co): ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധ സ്വരം ഉയര്‍ത്താന്‍ വാഹന പണിമുടക്ക് നടത്തിയത് ഇന്നലെയായിരുന്നു. വില വര്‍ധനവ് നിയന്ത്രിക്കാന്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല കഴിഞ്ഞ ദിവസം അര്‍ധരാത്രി ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കുകയും ചെയ്തു. കഴിച്ച കുറച്ചുദിവസങ്ങളായി രാജ്യത്ത് ഇന്ധന വില സര്‍വകാല ഉയരത്തിലാണ്. ഈ സാഹചര്യത്തിലും ദിനംപ്രതി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നുണ്ട്.

അര്‍ധരാത്രിയില്‍ പെട്രോളിന് ഏഴുപൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച തുകയുടെ കൂടെ കേന്ദ്ര സംസ്ഥാന നികുതിയും കൂടി ചേരുന്നതോടെ ഇന്ധന വില ജനത്തിന് ദുസഹമായി മാറും. ഇതുവരെ വില കുറയ്ക്കുന്നതിനു വേണ്ട യാതൊരു നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വിപണയില്‍ നിലവില്‍ ക്രൂഡ് ഓയില്‍ വിലകുറഞ്ഞ സാഹചര്യത്തിലും രാജ്യത്ത് ഇന്ധന വില റോക്കറ്റ് പോലെ മുകളിലേക്ക് കുതിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad