Type Here to Get Search Results !

Bottom Ad

ഞാന്‍ കോണ്‍ഗ്രസ് അനുകൂലിയെങ്കില്‍ അവര്‍ ബി.ജെ.പി അനുകൂലി: സീതാറാം യച്ചൂരി


ന്യൂഡല്‍ഹി (www.evisionnews.co): തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്നു വിളിക്കുന്നവരെ ബിജെപി അനുകൂലിയെന്നു വിളിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. രാജിസന്നദ്ധത അറിയിച്ചില്ലെന്ന പിബി അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവന യച്ചൂരി തള്ളി. പിബി ആവശ്യപ്പെട്ടതു കൊണ്ടുമാത്രമാണ് താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുന്നതുവരെ പാര്‍ട്ടിയില്‍ ഒന്നും അന്തിമമല്ലെന്നും യച്ചൂരി പറഞ്ഞു. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് യച്ചൂരി പാര്‍ട്ടിയില്‍ തന്റെ നിലപാടുകള്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ പ്രതികരിച്ചത്.

മാറുന്ന സാഹചര്യങ്ങള്‍ അംഗീകരിക്കുന്നവരാണ് ശരിയായ മാര്‍ക്‌സിസ്റ്റ്. താന്‍ മുന്നോട്ടുവയ്ക്കുന്ന തീരുമാനം പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും അംഗീകരിച്ചില്ലെങ്കില്‍ രാജിസന്നദ്ധത അറിയിക്കുന്നത് സ്വാഭാവികം മാത്രമാണ്. പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടതു കൊണ്ടാണ് ജനറല്‍ സെക്രട്ടറി പദത്തില്‍ തുടരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്, ത്രിപുര തിരഞ്ഞെടുപ്പുകളെ ബാധിക്കുന്ന തരത്തില്‍ പാര്‍ട്ടി വിഭജിച്ചതായുള്ള ചിത്രം ജനത്തിനു നല്‍കരുതെന്ന് പിബി ആവശ്യപ്പെട്ടിരുന്നതായും യച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ല. ഇന്ത്യയെയും ജനത്തെയും അനുകൂലിക്കുന്നയാളാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ നിലവിലെ സര്‍ക്കാരിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. പാര്‍ട്ടി പ്രഥമപരിഗണന നല്‍കേണ്ടതും അതിനാണ്. ഭരണകക്ഷിയെ പുറത്താക്കുകയാണു ലക്ഷ്യമിടേണ്ടത്. അതെങ്ങനെ സാധിക്കുന്നുവെന്നത് പരിഗണിക്കേണ്ട കാര്യമില്ല- യച്ചൂരി വിശദീകരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad