Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസി കേസ്: കാമ്പസുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

മഞ്ചേശ്വരം (www.evisionnews.co): ചെമ്പരിക്ക മംഗലാപുരം ഖാസിയും പണ്ഡിതനുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന് കോളജ് കാമ്പസുകളും വിദ്യാലയങ്ങളും മദ്രസകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം ബഷീര്‍ അഹമ്മദ് മഞ്ചേശ്വരം പറഞ്ഞു. പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ചെമ്പരിക്ക ഖാസി കുരുന്നുകള്‍ പ്രതിഷേധിക്കുന്നു' എന്ന പരിപാടി മഞ്ചേശ്വരം ദാറുല്‍ ഖുര്‍ആന്‍ കോളജില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഈ കേസ്സിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പോസ്റ്റ് കാര്‍ഡ് ഹാഫിള് സുബൈര്‍ അഷറഫില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ റസീന ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. പി.ടി.യു.സി ജില്ലാ സെക്രട്ടറി ഖാദര്‍ ലബൈക്ക്, പി.സി.എഫ്. മഞ്ചേശ്വരം ജി.സി.സി പ്രസിഡണ്ട് റഹീം ആരിക്കാടി, ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ദനഞ്ജയ് കുമാര്‍, ലത്തീഫ് മഞ്ചേശ്വരം, ഇബ്രാഹിം പാവൂര്‍, കുന്നില്‍ മഹല്ല് പ്രസിഡണ്ട് യു.കെ അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad