ദേവാസ് (www.evisionnews.co): നോട്ട് അച്ചടിക്കുന്ന പ്രസ് ജീവനക്കാരന്റെ വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമായി 90 ലക്ഷം രൂപയുടെ നോട്ട് പിടിച്ചെടുത്തു. ദേവാസിലുള്ള പ്രസ്സിലെ സീനിയര്‍ സൂപ്പര്‍വൈസര്‍ മനോഹര്‍ വര്‍മയുടെ പക്കല്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
പ്രിന്റിംഗിനിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ സൂപ്പര്‍വൈസറാണ് മനോഹര്‍ വര്‍മ. നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തുകയുടെ നോട്ടുകളാണ് പ്രിന്റ് ചെയ്തത്. ഇതേതുടര്‍ന്ന് ചെറിയ തെറ്റുകളുണ്ടായ നിരവധി നോട്ടുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത്തരം നോട്ടുകളാണ് വര്‍മ മോഷ്ടിച്ചത്.
കേടുപറ്റിയ നോട്ടുകള്‍ ബണ്ടിലുകളായാണ് സൂക്ഷിച്ചിരുന്നത്. വര്‍മ ദിവസേന ഓരോ ബണ്ടിലുകള്‍ മോഷ്ടിക്കുകയും ഓഫീസ് റൂമിലെ ലോക്കറില്‍ സൂക്ഷിക്കുകയുമായിരുന്നു. അതിനുശേഷം വസ്ത്രത്തില്‍ ഒളിപ്പിച്ച് വീട്ടിലേക്ക് കടത്തുകയായിരുന്നു പതിവ്. പുറത്തേക്ക് പോകുമ്പോള്‍ വര്‍മ പതിവായി സോക്‌സ് പരിശോധിക്കുന്നത് സഹപ്രവര്‍ത്തകരില്‍ സംശയം ഉളവാക്കിയിരുന്നു. ഇതേതുടര്‍ന്ന് ബി.എന്‍.പി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ നിരീക്ഷിക്കുകയും പണം കടത്തുന്നത് കണ്ടെത്തുകയുമായിരുന്നു.
Post a Comment
0 Comments