Type Here to Get Search Results !

Bottom Ad

അക്ഷരയുടെ മതംമാറ്റം: കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തു


കൊച്ചി : പത്തനംതിട്ട റാന്നി സ്വദേശി അക്ഷര ബോസിനെ മതംമാറ്റി വിവാഹം കഴിച്ച് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. ഹൈക്കോടതിയിലാണ് എന്‍ഐഎ നിലപാട് അറിയിച്ചത്. ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്നു എന്‍ഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ പറവൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഇപ്പോള്‍ ഗുജറാത്തിലെ ജാംനഗറിലാണ് അക്ഷര താമസിക്കുന്നത്. ഭര്‍ത്താവായ ന്യൂമാഹി പെരിങ്ങാടി സ്വദേശി മുഹമ്മദ് റിയാസിനെതിരെയാണ് അക്ഷര ബോസ് ഹര്‍ജി സമര്‍പ്പിച്ചത്. ബെംഗളൂരുവില്‍ അനിമേഷന്‍ കോഴ്‌സ് പഠിക്കുമ്പോഴാണു മുഹമ്മദ് റിയാസിനെ പരിചയപ്പെട്ടത്. പ്രണയത്തിലായ അക്ഷരയുമായുള്ള സ്വകാര്യരംഗങ്ങള്‍ ചിത്രീകരിച്ച മുഹമ്മദ് റിയാസ് അതു കാണിച്ചു ഭീഷണിപ്പെടുത്തിയാണു മതംമാറ്റി വിവാഹം കഴിച്ചതെന്നു ഹര്‍ജിയില്‍ പറയുന്നു.

2015 നവംബറിലായിരുന്നു സംഭവം. മതം മാറിയതോടെ അയിഷ എന്ന പേരു സ്വീകരിച്ചു. റിയാസ് വ്യാജരേഖ ചമച്ചാണ് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നും അതുപയോഗിച്ചാണു 2016 മേയ് 21നു വിവാഹം റജിസ്റ്റര്‍ ചെയ്തതെന്നും ഹര്‍ജിയിലുണ്ട്. പാസ്‌പോര്‍ട്ട് എടുത്തശേഷം സൗദിയിലേക്കും സിറിയയിലേക്കും കൊണ്ടുപോകാന്‍ ശ്രമം നടത്തി. സക്കീര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍ കേള്‍പ്പിച്ചു. പര്‍ദ ധരിക്കാനും ഐഎസിനെ പിന്തുണയ്ക്കാനും നിര്‍ബന്ധിച്ചു. റിയാസിനെ ഭയന്നാണത്രേ 2016 ഒക്ടോബര്‍ 15നു ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്കു താമസം മാറിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad