കൊച്ചി: കുപ്പിവെള്ളത്തിന് വില കുറയും. ലിറ്ററിന് 10 രൂപയായി കുറയ്ക്കാന്‍ കേരളത്തിലെ കുപ്പി വെള്ള നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. എന്നുമുതല്‍ വില കുറയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കും. കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാണ മേഖലയിലുള്ള 105 കമ്പനികള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.
അവശ്യവസ്തുവെന്ന പരിഗണനയിലും കോര്‍പറേറ്റ് കമ്ബനികളെ അപേക്ഷിച്ച് വില കുറച്ച് ഉപഭോക്താക്കളെ കൂടുതല്‍ നേടാനുമാണ് വിലകുറയ്ക്കുന്നത്. സര്‍ക്കാര്‍ പുറത്തിറക്കുന്ന കുപ്പിവെള്ളമായ ഹില്ലി അക്വ കുപ്പിവെള്ളത്തിന് ലിറ്ററിന് 10 രൂപയാണ് നിലവിലെ വില. 10 രൂപയായി വില കുറയ്ക്കുന്നതിനാല്‍ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യവും ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്.
കുപ്പിവെള്ളത്തിന് വില കുറയും: ലിറ്ററിന് 10 രൂപ മാത്രം
4/
5
Oleh
evisionnews