തൃക്കരിപ്പൂര്‍ : ഇ .കെ നായനാര്‍ പോളി ടെക്‌നിക് കോളേജില്‍ എസ് .എഫ് .ഐയുടെ കൊടിമരം നശിപ്പിക്കപ്പെട്ടതില്‍ സമരം ചെയ്ത് ക്ലാസ് തടസപ്പെടുത്തി അനിശ്ചിത കാലത്തേക്ക് അടച്ചിടാനുള്ള നീക്കം വിദ്യാര്‍ത്ഥി സംഘടനക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന് എം .എസ് .എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി കുറ്റപ്പെടുത്തി .
ഇത്തരം വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമായി ക്യാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന എസ് എഫ് ഐ പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കണം അല്ലാത്ത പക്ഷം സംഘടനയ്ക്ക് വലിയ പ്രത്യാഘാതം നേരിടേണ്ടി വരും .
കൊടിമരം നശിപ്പിക്കപ്പെട്ടതിന്റെ പേരില്‍ ക്യാമ്പസ്സില്‍ പഠിക്കുന്ന എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ തിരിയുന്ന എസ് എഫ് ഐകാര്‍ ജില്ലയില്‍ മറ്റു കോളേജുകളുണ്ടെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും . പോളിയില്‍ നിങ്ങള്‍ക്കുള്ള ആള്‍ബലവും സ്വാധീനവും എം എസ് എഫ് ഭരിക്കുന്ന കോളേജുകളിലും ഞങ്ങള്‍ക്കുമുണ്ട് അവിടെയൊക്കെ വിദ്യാര്‍ത്ഥി സൗഹൃദം നിലനിര്‍ത്തി പോകുമ്പോള്‍ നിങ്ങളുടെ ശൈലി ഇതാണെയെങ്കില്‍ ഞങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടി വരുമെന്ന് ആബിദ് ആറങ്ങാടി കൂട്ടി ചേര്‍ത്തു .
Post a Comment
0 Comments