Type Here to Get Search Results !

Bottom Ad

കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ആഫ്രിക്കന്‍ മുഷി കൃഷി നിരോധിക്കുന്നതായി അറിയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം. ആഫ്രിക്കന്‍ മുഷി കൃഷി മത്സ്യമ്പത്തിനും പരിസ്ഥിതിയ്ക്കും ഹാനികരമാണെന്ന ഫിഷറീസ് ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആഫ്രിക്കന്‍ മുഷി ആവാസവ്യവസ്ഥയ്ക്ക് ദോഷം വരുത്തുന്ന മത്സ്യമാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു.
ക്ലാരിയസ് ഗാരിപ്പിനസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ആഫ്രിക്കന്‍ മുഷി നാടന്‍ മത്സ്യങ്ങളെയും മിത്രകീടങ്ങളെയും പുഴുക്കളെയും ലാര്‍വകളെയും ഭക്ഷണമാക്കും. മുഷികളെ വളര്‍ത്തുന്ന കുളങ്ങളിലെ വെള്ളം രോഗങ്ങള്‍ക്ക് കാരണമാകുന്നതായും മറ്റ് ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നതായും കണ്ടെത്തിയിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് അക്കേഷ്യ മരങ്ങള്‍ നടുന്നത് നിരോധിക്കുന്നതായി അറിയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്നും അമിതമായ ജലമൂറ്റല്‍ വരള്‍ച്ചയ്ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad