Type Here to Get Search Results !

Bottom Ad

മടവൂര്‍ സി.എം വലിയുല്ലാഹി മഖാം ഉറൂസിന് തുടക്കമായി

കാസര്‍കോട് (www.evisionnews.in): വലിയുല്ലാഹി സി.എം മുഹമ്മദ് അബൂബക്കര്‍ മുസ്‌ലിയാര്‍ മഖാം ഉറൂസിന് തുടക്കമായി. ജൂലൈ മൂന്നിന് സമാപിക്കും. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തക്കോയ തങ്ങള്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കി. മടവൂര്‍ മഹല്ല് ഖാസി സി.എം കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. രാത്രി മതപ്രഭാഷണം കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാനക്കാട് ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ല ഖാസി മുത്തേടം മുഖ്യപ്രഭാഷണം നടത്തും. നാളെ രാത്രി മതപ്രഭാഷണം സയ്യിദ് അത്വാഉള്ള തങ്ങള്‍ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്യും. ഹാഫിള് അഹമ്മദ് ഖബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad