Type Here to Get Search Results !

Bottom Ad

അമ്മയില്‍ പുരുഷാധിപത്യമില്ല: ഏതെങ്കിലും മിടുക്കത്തി വന്നാല്‍ താന്‍ സ്ഥാനം ഒഴിഞ്ഞുകൊടുക്കും: ഇന്നസെന്റ്

കൊച്ചി (www.evisionnews.in): താരസംഘടനയായ അമ്മയില്‍ പുരുഷാധിപത്യമുണ്ടെന്ന ആരോപണങ്ങളെ തള്ളി പ്രസിഡണ്ട് ഇന്നസെന്റ്. ഏതെങ്കിലും മിടുക്കത്തി സജീവമായി രംഗത്ത് വരികയാണെങ്കില്‍ തന്റെ സ്ഥാനം അവരുടെ തലയില്‍ കെട്ടിവെച്ച് പോകുമെന്നും ഇന്നസെന്റ് പറഞ്ഞു. സിനിമാരംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയെ അമ്മ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റെല്ലാ രംഗത്തെയും പോലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പറയാനും പരിഹരിക്കാനും ഒരു കൂട്ടായ്മ നല്ലതാണെന്നും അതിന് എല്ലാവിധ സഹായങ്ങളും അമ്മ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഇന്നത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുകയുളളുവെന്ന് ഇന്നസെന്റ് പറഞ്ഞു. ഇരുവരും അമ്മയുടെ സജീവ പ്രവര്‍ത്തകര്‍. ആരുടെയും പക്ഷം ചേരാന്‍ അമ്മ തയ്യാറല്ല. ഇക്കാര്യത്തില്‍ അമ്മയില്‍ വിഭാഗീയതയുണ്ടെന്ന തരത്തില്‍ ഉയരുന്ന പ്രചരണം ശരിയല്ല. അംഗങ്ങള്‍ തമ്മിലുളള വ്യക്തിപരമായ തര്‍ക്കത്തില്‍ അമ്മ ഇടപെടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad