
കാസർകോട് :(www.evisionnews.in)ഖുർആൻ സുകൃതങ്ങളുടെ വചന പൊരുൾ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന റമളാൻ കാമ്പയിനിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റി നടത്തുന്ന റമളാൻ പ്രഭാഷണത്തിന് കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ശംസുൽ ഉലമ നഗർ ഒരുങ്ങി. ആയിരങ്ങൾക്ക് ഇരുന്ന് പ്രഭാഷണം ശ്രവിക്കാനുള്ള പടുകൂറ്റൻ വേദിയാണ് ഒരുങ്ങുന്നത്. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യവും ഒരുക്കുന്നുണ്ട്. വാഹന പാർക്കിംഗിനും സൗകമുണ്ടാകും. സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണത്തോടു കൂടിയാണ് റമളാൻ പ്രഭാഷണം ആരംഭിക്കുന്നത്. 18 ന് റഹ്മത്തുള്ള ഖാസിമിയും 19 ന് കീച്ചേരി അബ്ദുൽ ഗഫൂർ മൗലവിയും പ്രഭാഷണം നടത്തും. എല്ലാ ദിവസവും ദുആ മജ്ലിസും ഉണ്ടായിരിക്കും. സയ്യിദ് മഹ്മൂദ് സഫ്വാൻ തങ്ങൾ ഏഴിമല സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങളും അൽ ഹൈദ്രോസിയും മജ്ലിസിന് നേതൃത്വം നൽകും തിങ്കളാഴ്ച ആയിരങ്ങൾ സംബന്ധിക്കുന്ന മജ്ലിസുന്നൂറോടുകൂടി പരിപാടി സമാപിക്കും.. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മജ്ലിസുന്നൂറിന്റെ ജില്ല സംഗമമായി വേദി മാറും നിരവധി പണ്ഡിതന്മാരും സയ്യിദുമാരും പങ്കെടുക്കുന്ന മജ്ലിസുന്നൂറിന് സയ്യിദ് എൻ പി എം സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകും പരിപാടി എല്ലാ ദിവസവും രാവിലെ 9 മണിക്കു ആരംഭിക്കുമെന്ന് ജില്ല പ്രസിഡന്റ് താജുദ്ദീൻ ദാരിമിയും ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
keywords-skssf-ramadan-kasaragod
Post a Comment
0 Comments