തിരുവനന്തപുരം:(www.evisionnews.in) കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ നിന്നും പ്രമുഖരെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. മെട്രോ നിർമ്മാണത്തിന്റെ മുഖ്യഉപദേശകനായ ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എം എൽ എ പിടി തോമസിനെയും ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.അതേസമയം കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.ശനിയാഴ്ചയാണ് കൊച്ചി മെട്രോ ഉദ്ഘാടനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ; എന്നിവരുടെ പേരുകളാണ് ക്ഷണക്കത്തിൽ പറഞ്ഞിരിക്കുന്നത്. ഇവർക്കൊപ്പം കൊച്ചി മേയർ സൗമിനി ജെയിൻ ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എം.പി എന്നിവരും വേദി പങ്കിടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ ആദ്യഘട്ടത്തിൽ 13 പേരുകളായിരുന്നു ചടങ്ങിലേക്ക് നൽകിയത്. 13 പേരില് നിന്ന് ഒമ്പത് പേരായി ചുരുക്കി. ഇതും വെട്ടിച്ചുരുക്കിയാണ് നാല് പേരെ മാത്രമാക്കിയത്.
മെട്രോ നിർമ്മാണത്തിന്റെ മുഖ്യഉപദേശകനായ ഇ.ശ്രീധരന് പുറമെ ഏലിയാസ് ജോർജ്ജ് , പ്രതിപക്ഷ നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, പി.ടി തോമസ് എം.എൽ .എ എന്നിവരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
Post a Comment
0 Comments