
മൊഗ്രാൽ:(www.evisionnews.in) പെർവാഡ് മുതൽ അണങ്കൂർ വരെയുള്ള ദേശീയ പാതയിൽ രൂപപ്പെട്ടിരിക്കുന്ന അപകട സാധ്യതയുള്ള കുഴികൾ നികത്താനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. മഴ ശക്തിയാർജിച്ചതോടെ പല കുഴികളും ഗർത്തങ്ങളായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.ഇത് മൂലം ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടങ്ങളിൽ പെടുന്നത്. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ തിരിച്ചറിയാനാവാതെ രാതികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഇതിൽ വീണ് അപകടം സംഭവിക്കുന്നത് നിത്യ കാഴ്ചയാണ്. ജനപ്രതിനിധികളും ദേശീയ പാത അധികൃതരും ഉണർന്ന് പ്രവർത്തിച്ച് പ്രശ്നത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ്:ടി.കെ അൻവർ ജന.സെക്രട്ടറി: കെ.പി.മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
Post a Comment
0 Comments