Type Here to Get Search Results !

Bottom Ad

എസ്.എഫ്.ഐ. പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍


ബദിയടുക്ക: (www.evisionnews.in) എസ്.എഫ്.ഐ. പ്രവര്‍ത്തകനും നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത കോളേജ് ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ മാന്യയിലെ അബ്ദുല്‍ സത്താറി(17)നെ അക്രമിച്ച കേസില്‍ ഏഴ് പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കോളിയിലെ രോഹിത്(18), പ്രശാന്ത് കുമാര്‍ (19), മല്ലടുക്കയിലെ ഭരത്രാജ് (18), പുത്തിഗെ പൊന്നങ്കളയിലെ ദിനേശ് (19), കുതിരപ്പാടിയിലെ ദീക്ഷിത് (20), പഞ്ചകൂടലിലെ മഹേഷ് (19), ഒരു പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. 
വെള്ളിയാഴ്ച ഉച്ചക്കാണ് സത്താറിനെ സ്‌കൂളിന് സമീപം തടഞ്ഞ് നിര്‍ത്തി മരത്തടി കൊണ്ട് മര്‍ദ്ദിച്ചത്. എസ്.എഫ്.ഐ. മെമ്പര്‍ഷിപ്പ് വിതരണം നടത്തി പുറത്ത് വരുന്നതിനിടെയാണ് അക്രമിച്ചതെന്ന് സത്താറിന്റെ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad