ബദിയടുക്ക: (www.evisionnews.in) പെര്‍ള സ്വദേശിയെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഡ്രൈവറെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ള ടൗണിലെ ഓട്ടോ ഡ്രൈവര്‍ പെര്‍ള സര്‍പ്പമൂല ഷെട്ടി ബയലിലെ ചെന്നയ്യ (31)യാണ് അറസ്റ്റിലായത്. പെര്‍ളയിലെ പത്മനാഭന്റെ പരാതിയിലാണ് കേസ്. 22ന് വൈകിട്ട് 6.30ന് നടന്നു പോകുന്നതിനിടെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. നരഹത്യാശ്രമത്തിനാണ് ചെന്നയ്യക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
Post a Comment
0 Comments