Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 'ഡെങ്കി ഹോട്ട്സ്പോട്ട് ഏരിയ' പ്രസിദ്ധപ്പെടുത്തി; കാസര്‍കോട് ആറ് ഹോട്ട്സ്പോട്ട് ഏരിയ


കാസര്‍കോട്  : (www.evisionnews.in)ഡെങ്കിപ്പനി രൂക്ഷമായി പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിവിധ ജില്ലകളിലെ 'ഡെങ്കിപ്പനി ഹോട്ട്സ്പോട്ട് ഏരിയ' ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തി. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 എന്നിവയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പകര്‍ച്ചവ്യാധികള്‍. ജില്ലയില്‍ വെസ്റ്റലേരി, ബലാല്‍, കൊടുവള്ളൂര്‍, കിട്ടിക്കോല്‍, മാത്തൂര്‍, ബേലമ്പാടി എന്നീ സ്ഥലങ്ങളാണ് 'ഡെങ്കി ഹോട്ട്സ്പോട്ട് ഏരിയ'കളായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്
2016നെ അപേക്ഷിച്ച് ഡെങ്കിപ്പനിയാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പനി ബാധിച്ച് ആളുകള്‍ മരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടും കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന പരാതി ഏറെയാണ്. ഇക്കാര്യം ഗൗരവമായി കണ്ടാണ് ഡെങ്കിപ്പനിയുടെ ഹോട്ട്സ്പോട്ട് ഏരിയ ആരോഗ്യവകുപ്പു പ്രസിദ്ധീകരിച്ചത്.

ഓരോ ജില്ലകളിലെയും ഹോട്ട് സ്പോട്ട് ഏരിയകള്‍ താഴെ:

  • തിരുവനന്തപുരം: ഡെങ്കി കൂടുതല്‍ പടര്‍ന്നുപിടിച്ച തലസ്ഥാന ജില്ലയില്‍ പുത്തന്‍തോപ്പ്, പുതുക്കുറിച്ചി, കരകുളം, വട്ടിയൂര്‍ക്കാവ്, ചെട്ടിവിളാകം, കടകംപള്ളി, പാങ്ങപ്പാറ, വിഴിഞ്ഞം, തിരുവല്ലം, മുക്കോല, വിളപ്പില്‍, നേമം, കല്ലിയൂര്‍, വിളവൂര്‍ക്കല്‍, ബാലരാമപുരം, പള്ളിച്ചല്‍, മലയിന്‍കീഴ്, നെടുമങ്ങാട്, വലിയതുറ എന്നിവിടങ്ങളാണ് ഡെങ്കി ഹോട്ട്സ്പോട്ട് ഏരിയയെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. 
  • കൊല്ലം: തഴവ, മൈനാഗപ്പള്ളി, പാലത്തറ, കിളികൊല്ലുര്‍, വിളക്കുടി, തൃക്കോവില്‍വെട്ടം, കൊറ്റങ്ങര, അഞ്ചല്‍, കെ.എസ് പുരം, കരുനാഗപ്പള്ളി, ഓച്ചിറ, മൈലം, നെടുവ, ഉമ്മന്നൂര്‍.
  • പത്തനംതിട്ട: കോന്നി, കടമനിട്ട, കാഞ്ഞേറ്റുകര, റാന്നി, പഴവങ്ങാടി, പന്തളം, തെക്കേക്കര, പ്രമാടം, ഇലന്തൂര്‍.
  • കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി, പള്ളിക്കത്തോട്, വാഴൂര്‍, ഈരാട്ടുപേട്ട, തലയാഴം, പനച്ചിക്കാട്.
  • ആലപ്പുഴ: കഞ്ഞിക്കുഴി, ആര്യാട്, വള്ളിക്കുന്നം, മണ്ണഞ്ചേരി, ചെട്ടിക്കാട്, മാരാരിക്കുളം, മുഹമ്മ, ചേര്‍ത്തല, തണ്ണീര്‍മുക്കം
  • എറണാകുളം: തൃപ്പൂണിത്തുറ, കോട്ടപ്പടി, പള്ളുരുത്തി, മട്ടാഞ്ചേരി.
  • തൃശൂര്‍; നടത്തറ, ഉല്ലൂക്കര, കുന്ദംകുളം, തൃപ്പൂര്‍, പുത്തൂര്‍, വലപ്പാട്, പെരിഞ്ഞനം.
  • പാലക്കാട് കിഴക്കഞ്ചേരി, കാവശ്ശേരി, പാലക്കാട് മുനിസിപ്പാലിറ്റി, കല്ലടിക്കോട്, നെന്മാറ, പുതുശ്ശേരി, മേലാര്‍കോട്, തിരുമിറ്റക്കോട്.
  • മലപ്പുറം; കാവന്നൂര്‍, തൃക്കലങ്ങോട്, തൃപ്പനച്ചി, ചോക്കാട്, കാളികാവ്, കീഴുപറമ്പ്, അങ്ങാടിപ്പുറം, താനൂര്‍, തവനൂര്‍.
  • കോഴിക്കോട് രാമനാട്ടുകര, തലക്കളത്തൂര്‍, ചേലാന്നൂര്‍, നന്മണ്ട, കാപ്പൂര്‍, അത്തോളി, പനങ്ങാട്, കക്കോടി, ചെറുവണ്ണൂര്‍, കുരുവട്ടൂര്‍, ഫറോക്ക്, താമരശ്ശേരി, കൂരാചുണ്ട്.
  • വയനാട് :തൊണ്ടര്‍നാട്, പെരിയ, പനമരം, പൊരിന്നന്നൂര്‍, കുറുക്കന്‍മൂല, മുള്ളന്‍കൊല്ലി.
  • കണ്ണൂര്‍: മലപ്പട്ടം, മട്ടന്നൂര്‍, തിരുവേലി, ഇരിക്കൂര്‍, പാപ്പിനിശേരി, കൂടാളി, മയ്യില്‍, കുറ്റിയാട്ടൂര്‍, എരുവേശ്ശി, പെരിങ്ങോം.
  • കാസര്‍കോട് : വെസ്റ്റലേരി, ബലാല്‍, കൊടുവള്ളൂര്‍, കിട്ടിക്കോല്‍, മാത്തൂര്‍, ബേലമ്പാടി.


(ഇടുക്കി ജില്ലയിലെ  ഹോട്ട് സ്പോട്ട് ഏരിയ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.)

Post a Comment

0 Comments

Top Post Ad

Below Post Ad