Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പു കണക്കില്‍ തിരിമറി; മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി


ന്യൂഡല്‍ഹി : (www.evisionnews.in) തിരഞ്ഞെടുപ്പു കമ്മിഷനില്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പു ചെലവില്‍ തിരിമറി കാട്ടിയ മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി. 2008ലെ തിരഞ്ഞെടുപ്പുകാലത്തെ ചെലവു കണക്കില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയ മന്ത്രി നരോത്തം മിശ്രയെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ അയോഗ്യനാക്കിയത്. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പു കൈകാര്യം ചെയ്യുന്ന മിശ്രയ്ക്ക്, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് മൂന്നു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ, 2018ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിശ്രയ്ക്ക് മല്‍സരിക്കാനാകില്ലെന്ന് ഉറപ്പായി. ദാത്തിയ മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധിയാണ് മിശ്ര.

തിരഞ്ഞെടുപ്പു കാലത്ത് മിശ്രയും സംഘവും 'പെയ്ഡ് ന്യൂസു'കള്‍ക്കായി മുടക്കിയ പണം തിരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച ചെലവിനത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാട്ടി കോണ്‍ഗ്രസ് എംഎല്‍എയായ രാജേന്ദ്ര ഭാരതിയാണ് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ വിശദീകരണം തേടി 2013 ജനുവരിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മിശ്രയ്ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍, മിശ്ര ഇതിനു മറുപടി നല്‍കിയില്ല.

തുടര്‍ന്ന് തനിക്കെതിരായ പരാതി പരിഗണിക്കുന്നതില്‍നിന്ന് കമ്മിഷനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മിശ്ര, മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിനെ സമീപിച്ചു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ കേസുകൂടി പരിഗണിച്ച ഹൈക്കോടതി, മിശ്രയ്‌ക്കെതിരായ നടപടികള്‍ റദ്ദാക്കി. എന്നാല്‍, പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ രാജേന്ദ്ര ഭാരതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് മിശ്രയ്‌ക്കെതിരായ നടപടികള്‍ തുടരാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. പിന്നീട് മിശ്രയെ വിളിച്ചുവരുത്തി ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയശേഷമാണ് അയോഗ്യനാക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad