Type Here to Get Search Results !

Bottom Ad

ജനദ്രോഹ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: യൂത്ത് ലീഗ് യൂത്ത് ഓഡിറ്റിംഗ് 23ന്


കാസര്‍കോട് (www.evisionnews.in): ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മുഴുവന്‍ മേഖലകളെയും പിന്നോട്ടടുപ്പിച്ച ജനദ്രോഹ നടപടിക്കെതിരെ 'എല്‍.ഡി.എഫ് ദുരിതത്തിന്റെ ഒരു വര്‍ഷം' എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ മെയ് 23ന് വൈകിട്ട് നാലു മണിക്ക് ചെര്‍ക്കളയില്‍ യൂത്ത് ഓഡിറ്റിംഗ് സംഘടിപ്പിക്കും. നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ ചൂരിയിലെ റിയാസ് മൗലവി കൊലപാതകത്തിന്റെ സംഘ്പരിവാര്‍ ഗൂഢാലോചന തുറന്നുസമ്മതിച്ചിരിക്കെ ഇതുപുറത്ത് കൊണ്ടുവരണമെന്നും നേതൃ. നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ആസിഫ് സഹീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എം.എ നജീബ്, സലീം അക്കരെ, ബഷീര്‍ ഫ്രണ്ട്‌സ്, ഇഖ്ബാല്‍ ചൂരി, ഹാരിസ് തായല്‍, സി.ടി റിയാസ്, ഹൈദര്‍ കുടുപ്പംക്കുഴി, അജ്മല്‍ തളങ്കര സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad