Type Here to Get Search Results !

Bottom Ad

ഇബാദ് തുപ്പക്കല്‍ യൂണിറ്റ് നിര്‍മിച്ച് നല്‍കുന്ന വീടിന് കുറ്റിയടിച്ചു


കുമ്പഡാജെ (www.evisionnews.in): ഇബാദ് തുപ്പക്കല്‍ യൂണിറ്റ് പാവപ്പെട്ട ഒരു കുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമി നിര്‍വഹിച്ചു. ഇസ്ലാമിലേക്ക് കടന്നുവന്ന തുപ്പക്കല്ലിലെ അന്‍വര്‍ എന്നവരുടെ കുടുംബത്തിനാണ് ഇബാദ് തുപ്പക്കല്‍ യൂണിറ്റ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഇടിഞ്ഞുവീഴാറായ ഒരു വീട്ടിലാണ് ഇപ്പോള്‍ ഈ കുടുംബം താമസിക്കുന്നത്. വീട് പണി എത്രയും പെട്ടെന്നു പൂര്‍ത്തീകരിച്ച് കൈമാറാനാണ് കമ്മിറ്റിയുടെ തീരുമാനമെന്നും അതിന് എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad