കൊച്ചി : (www.evisionnews.in) കന്നുകാലികളെ കശാപ്പു ചെയ്യുന്നതോ മാംസ വില്‍പനയോ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലെന്ന് ഹൈക്കോടതി. കാലിച്ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതാണ് വിലക്കിയത്. അല്ലാതെ കശാപ്പോ വില്‍പനയോ മാംസം കഴിക്കുന്നതോ ആരും നിരോധിച്ചിട്ടില്ല. ഒരാള്‍ക്കു തന്റെ വീട്ടിലുള്ള കന്നുകാലികളെ കശാപ്പിനായി വില്‍ക്കാം. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തത് ആശ്ചര്യപ്പെടുത്തുന്നുവെന്നും കോടതി വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. കോടതിയുടെ വിമര്‍ശനത്തിനു പിന്നാലെ ഹര്‍ജിക്കാരന്‍ ഇതു പിന്‍വലിച്ചു.
ഇതേ വിഷയത്തില്‍ മൂന്നു ഹര്‍ജികള്‍ പിന്നീട് സിംഗിള്‍ ബെഞ്ച് പരിഗണിച്ചപ്പോള്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനു സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചട്ടം ഉണ്ടാക്കാന്‍ കേന്ദ്രത്തിന് അവകാശമുണ്ട്. കാലിച്ചന്തകള്‍ കാര്‍ഷിക ആവശ്യത്തിനു കന്നുകാലികളെ വിട്ടുനല്‍കാന്‍ വേണ്ടിയുള്ളതാണെന്നും വിധി സ്റ്റേ ചെയ്യരുതെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിലപാടിന് എതിരായാണ് വാദം അവതരിപ്പിച്ചത്. ഹര്‍ജികള്‍ പിന്നീടു പരിഗണിക്കാന്‍ മാറ്റി.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.

Post a Comment
0 Comments