Type Here to Get Search Results !

Bottom Ad

ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എ വിവാദത്തില്‍



ഇരിങ്ങാലക്കുട: (www.evisionnews.in) ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയുടെ നടപടി വിവാദത്തില്‍. ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണനാണ് ആര്‍എസ്എസിന്റെ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസിന്റെ തൃശൂര്‍ ഊരകം ശാഖ തിങ്കളാഴ്ച സംഘടിപ്പിച്ച പുസ്തക വിതരണത്തിലാണ് ഉദ്ഘാടകനായി സിപിഎം എംഎല്‍എ എത്തിയത്

ആര്‍എസ്എസ് സേവാ പ്രമുഖ് ആയിരുന്ന പി.എസ്. ഷൈനിന്റെ സ്മരാണാര്‍ഥമുള്ള ചടങ്ങാണ് പുസ്തവിതരണം നടത്തിയും വിദ്യാര്‍ഥികളെ അനുമോദിച്ചും സിപിഎമ്മിന്റെ പുതുമുഖ എംഎല്‍എയായ അരുണന്‍ ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസ് താലൂക്ക് കാര്യദര്‍ശിയടക്കമുള്ള നേതാക്കള്‍ക്കൊപ്പം വേദിയും പങ്കിട്ടു. എന്നാല്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചറിയിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നുമാണ് എംഎല്‍എയുടെ വിശദീകരണം.

എന്നാല്‍, ആര്‍എസ്എസ് അവരുടെ ബോര്‍ഡ് വച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതിന് സിപിഎമ്മിനുള്ളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആര്‍എസ്എസിനൊപ്പം വേദി പങ്കിട്ടതിന് സിപിഎമ്മിന്റെ കൊല്ലം മേയര്‍ പദ്മലോചനനെ രാജിവയ്പ്പിക്കുകയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആര്‍എസ്എസ് പരിപാടി ഉദ്ഘാടനം ചെയ്ത വനിതാ ലീഗ് നേതാവിനെ മുസ്ലിം ലീഗ് പുറത്താക്കിയതും ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ്. 


ഇതിനിടെ സിപിഎം എംഎല്‍എയെ വിമര്‍ശിച്ച് വി.ടി.ബല്‍റാം, അനില്‍ അക്കര തുടങ്ങിയ കോണ്‍ഗ്രസ് എംഎല്‍എമാരും രംഗത്തെത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad