ഉപ്പള: പൊട്ടിവീണ വൈദ്യുത കമ്പി പുന:സ്ഥാപിക്കാനുള്ള പ്രവൃത്തിക്കിടയില്‍ താല്‍ക്കാലിക വൈദ്യുതി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. മടിക്കേരി, ഇന്ദിരാനഗര്‍ സ്വദേശിയും കാസര്‍കോട് അണങ്കൂര്‍, കാപ്പിവളപ്പില്‍ താമസക്കാരനുമായ ഉദയകുമാര്‍ 43 ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം.
പച്ചമ്പളയില്‍ മരംപൊട്ടിവീണ് വൈദ്യുതി ലൈന്‍ തകര്‍ന്നിരുന്നു. ഇതു പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി ഉപ്പള കെ എസ് ഇ ബി സെക്ഷനിലെ സബ് എഞ്ചിനീയര്‍ നിഥീഷിനും മറ്റു രണ്ടുപേര്‍ക്കും ഒപ്പമാണ് ഉദയകുമാര്‍ സ്ഥലത്തെത്തിയത്. ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം പണി തുടങ്ങുകയായിരുന്നു. ഇതിനിടയില്‍ ഷോക്കേറ്റ് തൂണില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉദയകുമാര്‍ വര്‍ഷങ്ങളായി കെ എസ് ഇ ബി ഉപ്പള സെക്ഷനില്‍ രാത്രി കാല ഷെഡ്യൂളുകളില്‍ താല്‍ക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു. ബാലകൃഷ്ണന്‍-പരേതയായ സാവിത്രി ദമ്പതികളുടെ മകനാണ്. സാവിത്രിയാണ് ഭാര്യ. ശ്രേയസ്, അനശ്വര മക്കളും ദിനേഷ്‌കുമാര്‍, പുഷ്പ സഹോദരങ്ങളുമണ്.

Post a Comment
0 Comments