Type Here to Get Search Results !

Bottom Ad

സര്‍ക്കാറിന് തിരിച്ചടി: സെന്‍കുമാറിനെ ഡിജിപിയാക്കണം: സുപ്രിം കോടതി


ന്യൂഡല്‍ഹി (www.evisionnews.in): ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയ ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്ത് തന്നെ നിയമിക്കണമെന്ന് സുപ്രിം കോടതി ഉത്തരവ്. തിങ്കളാഴ്ച രാവിലെയാണ് നിര്‍ണായകമായ വിധി പ്രസ്താവം ഉണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കി ലോക്‌നാഥ ബെഹ്‌റയെ നിയമിക്കുകയായിരുന്നു. 

ഇതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. സി.പി.എമ്മിന്റെ പകപോക്കലിന്റെ ഭാഗമായാണ് തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് ഹരജിയിലെ ആരോപണം. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നടപടി ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ കേസ് എന്നിവയിലെ പൊലിസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. ഡിജിപിമാരെ നിയമിക്കുമ്പോള്‍ നിയമിക്കപ്പെടുന്നവര്‍ക്ക് രണ്ടുകൊല്ലം തുടര്‍ച്ചയായി കാലാവധി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് 2006 ല്‍ പ്രകാശ്സിങ് കേസില്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും നീക്കാനുള്ള നടപടി.

Post a Comment

0 Comments

Top Post Ad

Below Post Ad