Type Here to Get Search Results !

Bottom Ad

ജയലളിതയുടെ തോട്ടം കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട നിലയില്‍

ചെന്നൈ (www.evisionnews.in): തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് തേയില എസ്റ്റേറ്റിലെ വാച്ച്മാനെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. എസ്റ്റേറ്റിനുള്ളിലെ സ്വകാര്യ റോഡിലാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേപ്പാള്‍ സ്വദേശിയായ ഓംകാര്‍ ആണ് മരിച്ചത്. സമീപത്ത് മറ്റൊരു വാച്ച്മാനെ ഗുരുതര നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കൈകള്‍ കൂട്ടിക്കെട്ടി അടിയേറ്റ നിലയിലായിരുന്നു.

അജ്ഞാത സംഘം കാറിലെത്തി ഓംകാറിനെ തട്ടിക്കൊണ്ടുപോകുകയും കൊലചെയ്തുവെന്നുമാണ് നിഗമനം. മോഷണ ശ്രമമാണെന്നാണ് പോലീസ് സൂചന നല്‍കുന്നത്. ജയലളിതയുടെ ബംഗ്ലാവ് എസ്റ്റേറ്റി്ു മുകളിലാണ്. അതിസുരക്ഷിതമായാണ് ഇവിടം സംരക്ഷിച്ചു പോകുന്നത്. നീലഗിരി ജില്ല എസ്.പി മുരളി യാണ് അന്വേഷണ ചുമതല. 800 ഏക്കറുള്ള കോടനാട് എസ്റ്റേ് നീലഗിരിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ കോടനാടാണ്. ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്റ്റേറ്റ്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് എസ്റ്റേറ്റും വസതിയും ശശികലയുടെ കൈകളിലാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad