Type Here to Get Search Results !

Bottom Ad

കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചരിത്രം രചിക്കുന്നു: അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള


ചെര്‍ക്കള (www.evisionnews.in): ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയും സഹജീവികളുടെ പ്രയാസങ്ങളില്‍ താങ്ങായി നിലയുറപ്പിക്കുന്ന സേവനങ്ങള്‍ ചെയ്തും കെ.എംസി.സി പുതുചരിത്രം തീര്‍ക്കുകയാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള അഭിപ്രായപ്പെട്ടു. റോഡപകടത്തില്‍ മരിച്ച ചെങ്കള തൈവളപ്പിലെ ലത്തീഫിന്റെ പിഞ്ചുമക്കളടങ്ങുന്ന കുടുംബത്തിന് ജി.സി.സി ചെങ്കള പഞ്ചായത്ത് കെ.എം.സി.സിയുടെ സഹായം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജി.സി.സി കെ.എം.സി.സി ചെങ്കള പഞ്ചായത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ പി. ചെര്‍ക്കളം സ്വാഗതം പറഞ്ഞു. നാസര്‍ ചായിന്റടി, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാഷിം ബംബ്രാണി, മഹമൂദ് തൈവളപ്പ് (റിയാദ്), ഷാനിഫ് പൈക്കം, സലീം ചേരങ്കൈ, മഹമൂദ് തൈവളപ്പ്, ഹാരിസ് തായല്‍, സി.ടി റിയാസ്, ലത്തീഫ് മഠത്തില്‍, സിദ്ദീഖ് കനിയടുക്കം, സത്താര്‍ നാരമ്പാടി, നാസര്‍ മല്ലം, ഐ. അബ്ദുല്‍ ഖാദര്‍, അഷ്‌റഫ് ബോബി, എ.പി ആഷിഖ്, അബ്ദുള്ള തൈവളപ്പ്, എ.വി അഹമ്മദ്, എം.എസ് മുഹമ്മദ് ഹാജി, സി.എന്‍ നിസാര്‍, എ.കെ അബൂബക്കര്‍, ഖമറുദ്ദീന്‍, ശിഹാബ് ചക്ക്‌ളി സംസാരിച്ചു. മുസ്ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി എം.എ ഹാരിസ് നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad