Type Here to Get Search Results !

Bottom Ad

ചൂരിയിലെ കൊലപാതകം: ഭരണകൂടം ഗൗരവമായി കാണണം: എസ്.കെ.എസ്.എസ്എഫ്


കാസര്‍കോട് (www.evisionnews.in): ചൂരിയില്‍ നടന്ന കൊലപാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും സംഭവത്തെ ഭരണകൂടം ഗൗരവമായി കാണണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും ആവിശ്യപ്പെട്ടു. ആരാധനാലങ്ങള്‍ പോലും കൊലക്കളമാക്കി വര്‍ഗീയ കലാപംമുണ്ടാക്കാനുള്ള ശ്രമമാണന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഹിഷ്ണുതയിലും മതസൗഹാര്‍ദത്തിലും ജീവിക്കാന്‍ വേണ്ടി സമുദായത്തിന് നന്മ പറഞ്ഞ് കൊടുക്കുന്ന ഉസ്താദിനെയാണ് കൊലചെയ്തിട്ടുള്ളത്. ഇതിന്റെ പിന്നില്‍ വലിയ സംഘം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും ഏതങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടോയെന്നും അന്വേഷിക്കണമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം മലപ്പുറത്തുള്ള നേതാക്കള്‍ പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad