Type Here to Get Search Results !

Bottom Ad

പുതിയ ബസ് സ്റ്റാന്റില്‍ പോലീസിന് നേരെ കുപ്പിയേറ്: ചെങ്കളയില്‍ കാറിന്റെ ചില്ല് തകര്‍ത്തു


കാസര്‍കോട് (www.evisionnews.in): ചൂരിയിലെ കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട് മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പുതിയ ബസ്റ്റാന്റ് പരിസരത്ത് സംഘര്‍ഷം. വാഹനം തടയാനെത്തിയ ഒരു സംഘം യുവാക്കള്‍ പോലീസിന് നേരെ കുപ്പയേറ് നടത്തി. പത്തില്‍ കുറഞ്ഞ പോലീസ് സംഘം മാത്രമേ പുതിയ ബസ്റ്റാന്റ് പരിസരത്ത് ഉണ്ടായിരുന്നുള്ളൂ. പിന്നീട് കൂടുതല്‍ പോലീസെത്തി ലാത്തിവീശി അക്രമികളെ ഓടിക്കുകയായിരുന്നു.

പലയിടത്തും പോലീസ് നോക്കി നില്‍ക്കെയാണ് തടഞ്ഞത്. ഉദുമയില്‍ റോഡ് ഉപരോധം മണിക്കൂറുകള്‍ നീണ്ടിട്ടും പോലീസ് എത്തിയില്ല. ചെങ്കള നാലാംമൈലില്‍ വാഹനം തടയാനെത്തിയ സംഘം കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad