Type Here to Get Search Results !

Bottom Ad

റിയാസ് മൗലവിയുടെ കൊല: മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി: കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു


കാസര്‍കോട് (www.evisionnews.in): പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് കൊട്ടംപടി സ്വദേശി റിയാസ് മൗലവി (28)യെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

കാസര്‍കോട് കേളുഗുഡയിലെ അജേഷ് എന്ന അപ്പു, പെരിയടുക്കയിലെ നിധിന്‍, അഖില്‍ എന്നിവരെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ ശ്രിനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെയോടെ അറസ്റ്റുചെയ്തത്. കൊലയില്‍ നേരിട്ട് പങ്കെടുത്തവരാണ് മൂന്നു പ്രതികളും. ഇവര്‍ കൊലക്ക് വേണ്ടി ഉപയോഗിച്ച ആയുധവും അന്വേഷണ സംഘം കണ്ടെത്തി.
പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ചയാണ് പഴയചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് താമസസ്ഥലത്ത് കൊലചെയ്യപ്പെട്ടത്. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് റിയാസിനെ താമസസ്ഥലത്തു കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു മുസ്ലിയാര്‍ തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നു. നിലവിളി ശബ്ദം കേട്ട് പുറത്തിറങ്ങിയെങ്കിലും ശക്തമായ കല്ലേറുണ്ടായതോടെ തിരികെ മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു. എന്തു പ്രകോപനത്താലാണ് കൊല നടത്തിയതെന്ന കാരണം വ്യക്തമല്ല.


Keywords: Kasaragod-choori-riyas-moulavi-murder-case-arrest-three-friday-morning

Post a Comment

0 Comments

Top Post Ad

Below Post Ad