Type Here to Get Search Results !

Bottom Ad

റിയാസ് മൗലവിയുടെ കൊലപാതകം; പ്രതികൾക്ക് യു എ പി എ ചുമത്തണം യൂത്ത് ലീഗ്


കാസർകോട്:(www.evisionnews.in) പഴയ ചൂരി ജുമാ മസ്ജിദ് മുഅദ്ദിനും,മദ്രസ്സ അധ്യാപകനുമായ കൊടക് സ്വദേശി റിയാസ് മൗലവിയുടെ കൊലപാതകത്തിലെ പ്രതികളുടെ പേരിൽ യു എ പി എ ചുമത്തണമെന്നും കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറൽ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.

ആരാധനാലയത്തിൽ കയറി മുഅദ്ദിനെ കൊലപ്പെടുത്തുന്നത് സംഘര്‍ഷമുണ്ടാക്കി ജില്ലയില്‍ കലാപം പടര്‍ത്താനുള്ള ആസൂത്രിത ശ്രമമാണ്, കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൊതു സമൂഹത്തോട് തുറന്ന് പറയണം. ഊഹാപോഹങ്ങൾക്ക് അവസരം നൽകാതെ കൊലയാളി സംഘത്തിൽപ്പെട്ട മൂന്ന് പേരെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നു . ഈ കേസിന് ജില്ലയിൽ മുമ്പ് നടന്ന കൊലപാതക സംഭവങ്ങളുടെ ഗതി ഉണ്ടാവാൻ പാടില്ല. തെളിവുകളുടെ അഭാ‌വവും, കുറ്റപത്രം നൽകുന്നതിലെ അനാസ്ഥയും, പലപ്പോഴും പ്രതികൾക്ക് അനായാസം രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഉണ്ടാക്കുന്നത്. കൊലപാതകത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരാത്ത കാലത്തോളം ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കും. 


ഒരു ബി.ജെ.പി സംസ്ഥാന നേതാവിന്റെ മംഗലാപുരം പ്രസംഗത്തിലെ കലാപ ആഹ്വാനവും, മംഗലാപുരത്ത് നിന്നുള്ള ഒരു ജന പ്രതിനിധി കാസർകോട്ടെ പരിപാടിയിൽ നടത്തിയ വർഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗവും കൊലയാളികൾക്ക് പ്രചോദനമായിറ്റുണ്ട്, അത് കൊണ്ട് ഇക്കാര്യവും അന്വേഷണ പരിധി യിൽ കൊണ്ട് വരണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും യൂത്ത് ലീഗ് നിവേദനം നൽകി.


KEY words;uapa-youth-league-riyas-moulavi

Post a Comment

0 Comments

Top Post Ad

Below Post Ad