Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി കൊലപാതകം : പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കാസര്‍കോട് : (www.evisionnews.in)കാസര്‍കോട് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനായ കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ വെട്ടികൊന്ന കേസിലെ പ്രതികളായ കാസര്‍കോട് കേളുഗുഡയിലെ അജേഷ് എന്ന അപ്പു, പെരിയടുക്കയിലെ നിധിന്‍, അഖില്‍ത്എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.കൊലക്ക് പിന്നില്‍ സംഘര്‍ഷമുണ്ടാക്കി ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തപ്പെടുന്നത്. കുറേ വര്‍ഷമായി വിവിധ രാഷ്ട്രീയ കക്ഷികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് സമാധാനാന്തരീക്ഷം നിലനിന്നിരുന്നു. ഇത് തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് കൊലക്ക് പിന്നിലെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനും ചൂരി മുഹ്യയുദ്ദീന്‍ പള്ളി മുഅദ്ദിനുമായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് താമസസ്ഥലത്ത് കൊലചെയ്യപ്പെട്ടത്. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് റിയാസിനെ പള്ളിയോട് ചേര്‍ന്ന താമസസ്ഥലത്ത് കയറി കൊലപ്പെടുത്തുകയായിരുന്നു. പള്ളി ഖത്തീബ് അസീസ് വഹബി തൊട്ടടുത്ത മുറിയിലായിരുന്നു. നിലവിളി കേട്ട് പുറത്തിറങ്ങിയെങ്കിലും ശക്തമായ കല്ലേറുണ്ടായതോടെ തിരികെ മുറിയില്‍ കയറി കതകടയ്ക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ പഴുതുകളടച്ചുള്ള അന്വേഷണം നടന്നിരുന്നു. പിന്നീട് എം.എല്‍.എയുടെയും മറ്റു രാഷ്ട്രീയ നേതാക്കളുടെയും ആവശ്യത്തെതുടര്‍ന്ന് ജില്ലക്ക് പുറത്തുള്ള പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പിക്കുകയായിരുന്നു. കൊലപാതകത്തെ കുറിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുതെയാണ് കേസന്വേഷണം മുന്നോട്ട്പോയത്. ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് കാസര്‍കോട് മുന്‍ എസ്.പി കൂടിയായിരുന്ന ഡോ. എ. ശ്രിനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് ടീമിന്റെ അന്വേഷണ മികവായാണ് വിലയിരുത്തുന്നത്.
KEYWORDS;riyas-moulavi-murder-accused-rimand
Tags

Post a Comment

0 Comments

Top Post Ad

Below Post Ad