Type Here to Get Search Results !

Bottom Ad

കാസർകോട്ടെ യുവാക്കൾ അഭിനയിച്ച ടേക്ക് ഓഫ് 24ന്


കാസർകോട് .(www.evisionnews.in) കുഞ്ചാക്കോ ബോബൻ -ഫഹദ് ഫാസില്‍ ചിത്രമായ ടേക്ക് ഓഫ് 24 ന് തിയേറ്ററിലെത്തും.കാസർകോട്ടെ ഒരു കൂട്ടം യുവാക്കൾ അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ‘ടേക്ക് ഓഫ് പ്രദർശനത്തിനെത്തുന്നത്. കൊച്ചിയിലും ഹൈദരാബാദിലും ഗൾഫിലും ചിത്രീകരിച്ച  സിനിമ സംവിധാനം ചെയ്തത് മഹേഷ് നാരയണനാണ് . കേരളത്തില്‍ നിന്നും ജോലിതേടി ഇറാഖിലെത്തുന്ന മലയാളി നഴ്‌സുമാരുടെ കഥപറയുന്ന സിനിമയില്‍ ഫഹദ് ഫാസില്‍-കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം . വിശ്വരൂപം, തൂങ്കാവനം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സാനുവര്‍ഗ്ഗീസാണ് ഛായാഗ്രഹണം.മഹേഷും ഷാജി  കുമാറും ചേർന്നാണ്  തിരക്കഥ  രചിച്ചത്.



keywords-fahad-kunjakko-movie-take of-release-kasaragod-youth

Post a Comment

0 Comments

Top Post Ad

Below Post Ad