കുമ്പള: (www.evisionnews.in) ചൂരിയിലെ മദ്രാസ അധ്യാപകനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ നടന്ന നിസാര സംഘര്‍ഷത്തിന്റെ പേരില്‍ നിരപരാധികളായ ചെറുപ്പക്കാരെ കുമ്പള എസ്.ഐ ജാമ്യമില്ലാ വകുപ്പ് ചുമത്തികളളക്കേസില്‍ കുടുക്കിയതായി മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം മൊഗ്രാല്‍ പാലത്തിന് സമീപം കാര്‍ തകര്‍ത്ത സംഭവത്തില്‍ ഇതുമായി യാതൊരു ബന്ധമില്ലാത്ത രണ്ട് പേരെ രാത്രി കസ്റ്റഡിയിലെടുക്കുകയും എസ് ഐ യുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തിരിക്കുകയാണ്. ബുധനാഴ്ച ഉച്ചവരെ എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇവരെ ലോക്കപ്പിലിടുകയും യതാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയാതെ വന്നപ്പോള്‍ സംഘ് പരിവാര്‍ ശക്തികളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നിരപരാധികളെ കേസില്‍ പ്പെടുത്തുകയായിരുന്നു. ഇതു മായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ പോയ ജനപ്രതിനിധികളോട് യതാര്‍ത്ഥ പ്രതികളെ നിങ്ങള്‍ നല്‍കുകയാണെങ്കില്‍ ഇവരെ ഒഴിവാക്കാ മെന്നാണ് എസ്.ഐ പറഞ്ഞത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന നയമാണ് കുമ്പള എസ്.ഐ സ്വീകരിച്ചത്. ഇത് സംബന്ധിച്ച് മുസ് ലിം ലീഗ് ശക്തമായ നിയമ പോരാട്ടത്തിനും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്യം നല്‍കുമെന്ന് നേതാക്കളായ എ.കെ ആരിഫ്, അഷ്‌റഫ് കൊടിയമ്മ, ബി എന്‍ മുഹമ്മദലി ,ടി.എം ശുഹൈബ് മൊഗ്രാല്‍ എന്നിവര്‍ പ്രസ്താവിച്ചു
Post a Comment
0 Comments