Type Here to Get Search Results !

Bottom Ad

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in): നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വെള്ളിക്കോത്ത് വീണച്ചേരിയിലെ പി ബിജു, ആലിങ്കാലിലെ കെ.വി സുരേഷ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ പി.വി ശിവദാസന്‍ അറസ്റ്റു ചെയ്തത്. 

അജാനൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡ് പ്രസിഡന്റ് സി.എച്ച് ഹംസയെ പേര് ചോദിച്ച് മര്‍ദ്ദിച്ച് അവശാനാക്കുകയും 13500 രൂപ തട്ടിയെടുക്കുകയും ചെയ്തത്, ബി.ജെ.പി അനുഭാവി സുലോചനയുടെ വെള്ളിക്കോത്തെ ടൈലറിംഗ് ഷോപ്പിന് തീയിട്ടത്, വെള്ളിക്കോത്തെ വിജയന്റെ തക്ഷശില ചിത്ര പഠന കേന്ദ്രവും അഗ്‌നിക്കിരയാക്കിയത് എന്നീ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad