Type Here to Get Search Results !

Bottom Ad

ജയമ്മയ്ക്ക് തമിഴകത്തിന്റെ അശ്രുപൂജ: സംസ്‌കാരം വൈകിട്ടോടെ മറീനാബീച്ചില്‍

ചെന്നൈ (www.evisionnews.in): അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം രാജാജി ഹാളില്‍ പൊതുദര്‍ശനം തുടരുന്നു. വസതിയായ പോയസ് ഗാര്‍ഡനില്‍നിന്നു രാജാജി ഹാളിലേക്കു പുലര്‍ച്ചെ തന്നെ ഭൗതിക ശരീരം എത്തിച്ചു. റോഡിനിരുവശത്തും നിരവധിയാളുകളാണ് 'തമിഴകത്തിന്റെ ഇദയക്കനിയെ' അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. 

രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഒഴികിയെത്തുകയാണ്. പ്രധാനമന്ത്രിയും വിവിധ രാഷ്ട്രീയ ദേശീയ നേതാക്കളും ചില സംസ്ഥാന മുഖ്യമന്ത്രിമാരും 11 മണിയോടെ രാജാജി ഹാളിലെത്തും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. വൈകിട്ടു നാലു വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷമായിരിക്കും സംസ്‌കാരത്തിനായി മറീനയിലേക്കു കൊണ്ടുപോകുക. നാലരയോടെ സംസ്‌കാരം നടക്കും. എംജിആറിന്റെ സംസ്‌കാരം നടത്തിയ മറീനയില്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad