Type Here to Get Search Results !

Bottom Ad

പറഞ്ഞറിയിക്കാനാവുന്നില്ലെ ടാ നീ കൂടെയില്ലാത്ത ഒരു വര്‍ഷം


അനുസ്മരണം
റഫീഖ് വിദ്യാനഗര്‍



പ്രിയ സെമി നീയില്ലാത്ത ഒരു വര്‍ഷം കടന്നുപോയിരിക്കുന്നു. ഞങ്ങളിലൊരാളുടെ വിയോഗം ഞങ്ങള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല... കൂടെ കളിപറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും കഴിഞ്ഞ നിമിഷങ്ങളോരോന്നും മനസില്‍ കടന്നുവരുമ്പോള്‍ വല്ലാത്ത വേദനയാണടാ... സഹിക്കാവുന്നതിലുമപ്പുറത്താണ് നിന്റെ അസാന്നിധ്യം. അപ്പോഴൊക്കെ ആലോചിച്ചിട്ടുണ്ട് നീയുണ്ടായിരുന്നെങ്കിലെന്ന്. നഷ്ടങ്ങള്‍ തിരിച്ച് കിട്ടാത്തതാണെങ്കില്‍ പ്രിയപ്പെട്ടതാണെങ്കില്‍ അത് ഞങ്ങള്‍ക്ക് നീ മാത്രമാണ് സെമീ.. 

(www.evisionnews.in)ഇന്ന് ഞാനും അനീസും തുടങ്ങി വെച്ച സ്ഥാപനം നിന്റെ സ്ഥാപനത്തിന്റെ അയല്‍പക്കത്താണ്. നിന്റെ സാന്നിധ്യം അവിടുണ്ടായിരുന്നെങ്കിലെന്ന് എത്രയോ വട്ടം ഞങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ട്. നിരാശരായിട്ടുണ്ട്, അവസാനം ഒരിറ്റു വേദനയോടെ കടന്നുപോയ നിമിഷങ്ങള്‍... നീ ഇനി ഇവിടില്ലെന്നും വരില്ലെന്നുമറിയമായിരുന്നിട്ടും അതൊന്നുമോര്‍ക്കാതെ എന്റെ കണ്ണുകള്‍ നിന്നെ തേടാറുണ്ട് സെമീ... 

ആ കണ്ണുകളെപ്പോലും സമാധാനിപ്പിക്കാന്‍ പലപ്പൊഴും എനിക്കാവാറില്ലായിരുന്നു... രാത്രി സമയങ്ങളില്‍ ഫാക്ടറിക്ക് പുറത്തിരുന്നു സംസാരിക്കുന്ന സമയം.

ഒഴിവുദിവസങ്ങളില്‍ ആദൂരിലേക്കും മാന്യയിലേക്കും കുളിക്കാന്‍ പോയ അനുഭവങ്ങള്‍ ആശിയും ആശിറും.. പങ്കുവെച്ചതൊക്കെ ഇന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. ആ നല്ല നിമിഷങ്ങളില്‍ ഞാനും കൂടെ (www.evisionnews.in)ഉണ്ടായില്ലല്ലോന്ന് ഓര്‍ക്കുമ്പോള്‍ എന്റെ മനസകം നീറിപ്പോവുകയാണ്. അപ്പോഴൊക്കെ ദൈവത്തിന് പ്രിയപ്പെട്ടവരെയാണല്ലോ വേഗം വിളിക്കുന്നതെന്ന് സമാധാനിക്കുകയാണ്.

സെമീ... നീയില്ലാത്ത ഒരു വര്‍ഷം എങ്ങനെ കടന്നുപോയതെന്ന് ഞങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവില്ല.... ഒരോ ആഘോഷ സമയത്തും ഞങ്ങള്‍ പുറത്ത് ചിരിച്ചുനടക്കുമ്പോഴും ഉള്ളില്‍ നിന്റെ ഓര്‍മകള്‍ ചേക്കേറിവരികയാണ്. സൗഹൃദത്തിന്റെ വിരഹ വേദനയെന്തെന്ന് ഞങ്ങളറിയുന്നുണ്ട്. അത്രയും നീ സൗഹൃദം കൊണ്ട് ഞങ്ങളെ കീഴടക്കി... ഇപ്പോഴും നിന്നെ കുറിച്ചുള്ള നല്ല വാക്കുകള്‍ നാട്ടില്‍ മുഴങ്ങാറുണ്ട് സെമീ... അല്ലെങ്കിലും അതൊക്കെ കേട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ... നിന്റെ പെരുമാറ്റം, വിനയം, സൗഹൃദം, സ്‌നേഹം അതെങ്ങനെയായിരുന്നു... അതങ്ങനെ മറക്കാന്‍ (www.evisionnews.in)പറ്റില്ലല്ലോ ടാ... നിന്റെ വിയോഗം കൈകളിലെ വിരല്‍ നഷ്ടമായതിന് തുല്യമെന്ന് അബ്ദുല്ല പറഞ്ഞപ്പോള്‍ തിരിച്ചുകിട്ടാത്ത ആ വിലമതിക്കുന്ന സൗഹൃദത്തെ ഓര്‍ത്ത് വിതുമ്പാനെ ഞങ്ങള്‍ക്കാവുന്നുള്ളൂ. ഇനിയും ഒരുപാട് സ്‌നേഹവും സൗഹൃദവും നീയുമായി പങ്കുവെക്കാനുണ്ടായിരുന്നു. പക്ഷെ നമ്മള്‍ വിചാരിക്കുന്ന വിധം ജീവിതത്തെ മുമ്പോട്ട് കൊണ്ട് പോവാന്‍ നമുക്കാവില്ലല്ലോ.




Post a Comment

0 Comments

Top Post Ad

Below Post Ad