Type Here to Get Search Results !

Bottom Ad

ഗർഭിണിയായ യുവതി കമ്പാറിലെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചു


കാസർകോട്:(www.evisionnews.in) കിന്നിംഗാർ നെട്ടണിഗെ സ്വദേശിനിയായ യുവതി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചു.കമ്പാർ ലക്ഷം വീട് കോളനിയിലെ സാദിഖിന്റെ ഭാര്യയും കിന്നിംഗാർ നെട്ടണിഗെയിലെ പരേതനായ മുഹമ്മദലി സഫിയ ദമ്പതികളുടെ മകളുമായ   ഫായിസ(21)യാണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേര മാണ് യുവതി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ഫായിസ ആറു മാസം ഗർഭിണി കൂടിയായിരുന്നു . കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചതോടെ ഭർത്താവും ഭർതൃവീട്ടുകാരും സ്ഥലം വിട്ടതായും ആരോപണമുണ്ട്. പിന്നീട് യുവതിയുടെ ഉമ്മയുടെ വീട്ടുകാർ എത്തിയതോടയാണ്  മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്  മാറ്റിയത്. ഭർത്താവ് പീഡിപ്പിക്കുന്നതായി നേരത്തെ തന്നെ ഫായിസ കാസർകോട് പോലീസ് സ്റ്റേഷനിൽ പരാതി  നൽകിയിരുന്നു. ഭർത്താവിന്റെയും , വീട്ടുകാരുടെയും പീഢനം കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ്  സംശയിക്കുന്നത്.


Keywords:kambar-pregnant-wife-suicide

Post a Comment

0 Comments

Top Post Ad

Below Post Ad