Type Here to Get Search Results !

Bottom Ad

അലിഹൈദറിന്റെ കാർട്ടൂൺ കാരിക്കേച്ചർ പ്രദർശനം ഒക്ടോബർ 26 ന് പയ്യന്നൂർ കോളേജിൽ


പയ്യന്നൂർ :(www.evisionnews) ഇ-വിഷൻ കാർട്ടൂണിസ്റ്റും, പയ്യന്നൂർ കോളേജ്‌ പൊളിറ്റിക്കൽ സയൻസ്‌ രണ്ടാം വർഷ വിദ്യാർത്ഥിയുമായ അലിഹൈദറിന്റെ കാർട്ടൂൺ കാരിക്കേച്ചർ പ്രദർശനം ഒക്ടോബർ 26 ന് രാവിലെ 10 മണിക്ക്‌ പയ്യന്നൂർ കോളേജ്‌ സെമിനാർ ഹാളിൽ നടക്കും.പയ്യന്നൂർ കോളേജ്‌ യൂണിയന്റേയും പൊളിറ്റിക്കൽ വിഭാഗത്തിന്റേയും ആഭിമുഖ്യത്തിലാണ് കാർട്ടൂൺ കാരിക്കേച്ചർ പ്രദർശനം സംഘടിപ്പിക്കുന്നത്. കേരള കാർട്ടൂൺ അക്കാദമി വൈസ്‌ ചെയർമാൻ ജയരാജ്‌ വെള്ളൂർ പ്രദർശനം ഉദ്ഘാടനം ചെയ്യും.വിവിധ വിഷയങ്ങളെ അധികരിച്ച് അലിഹൈദർ ശ്രദ്ധേയമായ നിരവധി കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. 2016ലെ കണ്ണൂർ യൂണിവേഴ്സിറ്റി കാർട്ടൂൺ പ്രതിഭ കൂടിയാണ്‌ അലി ഹൈദർ.





keywords-alihyder-kartoonexhibition-payyannurcollege

Post a Comment

0 Comments

Top Post Ad

Below Post Ad