ബേഡകം:(www.evisionnews.in) പണമിടപാട് സംബന്ധിച്ച തർക്കത്തിനിടെ ബേഡകം പെര്‍ളടുക്കയില്‍ സഹോദരങ്ങള്‍ക്ക് കുത്തേറ്റു. പെര്‍ളടുക്കയിലെ ഉണ്ണികൃഷ്ണന്‍ (42), സഹോദരന്‍ മണികണ്ഠന്‍ (44) എന്നിവര്‍ക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പെര്‍ളടുക്ക ടൗണില്‍ വെച്ചാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തിനിടെ റെജി എന്നയാളാണ് ഇരുവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുത്തേറ്റ ഉണ്ണികൃഷ്ണനെയും മണികണ്ഠനെയും ഗുരുതര നിലയിൽ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
keywords-bedakam-brothersattackedbyaperson
Post a Comment
0 Comments