Tuesday, 9 August 2016

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കുളിമുറിയില്‍ തൂങ്ങിമരിച്ചു


ബദിയഡുക്ക   (www.evisionnews.in)     : നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. ഏല്‍ക്കാന ഷേണി മഞ്ഞാരുവിലെ പരേതനായ ഗുരുവന്റെ മകള്‍ വിജയലത (20)യുടെ ജഡമാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.കുളിക്കാന്‍ പോയ വിജയ ലതയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെത്തുടര്‍ന്നു വീട്ടുകാര്‍ കുളിമുറിയുടെ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് ജഡം കാണപ്പെട്ടത്.ഇ.കെ.നായനാര്‍ നഴ്‌സിംഗ് സ്‌കൂളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് വിജയലത. തിങ്കളാഴ്ച കോളേജില്‍ പോയിരുന്നില്ല. കഴിഞ്ഞമാസം 19നു വിജയലതയുടെ പിതാവുമരിച്ചിരുന്നു.

അതിലുള്ള മനോവിഷമമായിരിക്കും കാരണമെന്നു പറയുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുപറമ്പില്‍ സംസ്‌ക്കരിക്കും. അമ്മ: കല്ല്യാണി. സഹോദരങ്ങള്‍: വിജയവതി, വിജയലക്ഷ്മി, വിനോദ് കുമാര്‍.

Keywords: Nursing-studemt-suicided-badiadka

Related Posts

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കുളിമുറിയില്‍ തൂങ്ങിമരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.