കാഞ്ഞങ്ങാട് (www.evisionnews.in) : പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭീതി മൂലം ഒന്നാംവര്‍ഷ ബിഫാം വിദ്യാര്‍ത്ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.
മടിക്കൈ ചെമ്പലിലോട്ടെ കെ.നാരായണന്റെ മകള്‍ പി.ശ്രുതിയാണ് (19) മാതാവ് പ്രീതയുടെ ബല്ല അത്തിക്കോത്ത് നീരൂക്കിലെ വീട്ട് മുറ്റത്തെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ശ്രുതി മുത്തശ്ശിയുടെ വീട്ടില്‍ താമസിച്ചാണ് പഠിക്കുന്നത്.
പഴയങ്ങാടി മാടായിപ്പാറയി ലെ ക്രസന്റ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ വിദ്യാര്‍ത്ഥിനിയാണ് ശ്രുതി. വളരെ നന്നായി പഠിക്കുന്ന ശ്രുതിക്ക് തിങ്കളാഴ്ച ആരംഭിച്ച ഒന്നാംവര്‍ഷ പരീക്ഷയുടെ ആദ്യദിവസത്തെ വിഷയം നന്നായി എഴുതാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് അന്നുമുതല്‍ മാനസിക പിരിമുറുക്കത്തിലായിരുന്നു. ചൊവ്വാഴ്ച പതിവുപോലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ശ്രുതിയെ പുലര്‍ച്ചെ നാലുമണിക്ക് മുത്തശ്ശി ലക്ഷ്മി വിളിച്ചെങ്കിലും ശ്രുതി മുറിയിലുണ്ടായിരുന്നില്ല. വീട്ടുകാരും ബന്ധുക്കളും അയല്‍വാസികളും അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്തിയില്ല. രാവിലെ കിണറ്റില്‍ നിന്നും വെള്ളമെടുക്കുമ്പോഴാണ് ആത്മഹത്യ ചെയ്ത ശ്രുതിയുടെ മൃതദേഹം കണ്ടത്. മൃതദേഹം പുറത്തെടുത്ത് ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത് ജില്ലാആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഗള്‍ഫിലുള്ള പിതാവ് നാരായണന്‍ എത്തിയ ശേഷം മൃതദേഹം സംസ്‌ക്കരിക്കും. ഏക സഹോദരന്‍ അശ്വിന്‍.
Keywords: Suicide-bfarm-student-kanhangad
മാര്‍ക്ക് കുറയുമെന്ന ഭീതി: ബി ഫാം വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി
4/
5
Oleh
evisionnews