Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍പുത്തൂര്‍ പുഴയില്‍ മണലൂറ്റ് ശക്തം 30 ലോഡ് പാസില്‍ കടത്തുന്നത് 100 ലോഡ്


കാസര്‍കോട്  (www.evisionnews.in)   : കടുത്ത പാരിസ്ഥിതിക ആഘാതമേല്‍പ്പിച്ച് മൊഗ്രാല്‍പുത്തൂര്‍ പുഴക്കടവില്‍ നിന്നു ദിനംപ്രതി നൂറോളം ലോഡ് മണല്‍ അനധികൃതമായി കടത്തിയിട്ടുംഅധികൃതര്‍ ഉറക്കം നടിക്കുന്നതിനെതിരെ പ്രദേശത്ത് ജനരോഷം ശക്തമായി. മണലൂറ്റ് മൂലം ദേശീയപാതയിലെ പാലവും ഇരട്ട റെയില്‍പാലവും ഇരുകരകളും അപകടാവസ്ഥയിലാണ്. കടലിന്റെ സാമീപ്യമുള്ള സ്ഥലത്ത് ഒരു തരത്തിലും മണലൂറ്റ് അനുവദനീയമല്ലെന്നാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. ദിവസം 30 ലോഡ് മണല്‍ കടത്താനുള്ള അനുമതിയുടെ മറവിലാണ് മൂന്നിരട്ടിയിലധികം മണല്‍ കടത്തുന്നതെന്നു നാട്ടുകാര്‍ ജില്ലാ പൊലീസ് ചീഫിനും ജില്ലാ കലക്ടര്‍ക്കും പോര്‍ട്ട് അധികൃതര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു. മൊഗ്രാല്‍പുത്തൂര്‍ കടവില്‍ നിന്നു രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്കു 12 മണിവരെ 30 ലോഡ് മണല്‍ എടുക്കുന്നതിനു അധികൃതരുടെ അനുമതിയുണ്ട്. ഇതിന്റെ മറവില്‍ പുലര്‍ച്ചെ മുതല്‍ തന്നെ മണല്‍കടത്തുന്നതായി നാട്ടുകാര്‍ നല്‍കിയ പരാതിയിലുണ്ട്.ഇതു മൂലം സമീപത്തെ കിണറുകളില്‍ ഉപ്പുവെള്ളം കയറുന്നുണ്ടെന്നു പരാതിയില്‍ പറയുന്നു.

Keywords: Mogral-puthur-sand-mafia-

Post a Comment

0 Comments

Top Post Ad

Below Post Ad