Type Here to Get Search Results !

Bottom Ad

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് :എം എസ് എഫ് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് 29 ന്



കാസര്‍കോട്:(www.evisionnews.in) അധികാരമേറ്റെടുത്ത് മാസങ്ങള്‍ക്കകം തന്നെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 29 ന് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ എം എസ് എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ഓണപ്പരീക്ഷയടുത്തിട്ടും പൂര്‍ത്തിയാക്കാത്ത പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, അധ്യാപക ക്ഷാമം പരിഹരിക്കുക, പാര്‍ട്ടി സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ വികലമായ വിദ്യാഭ്യാസ നയം തിരുത്തുക, സ്വാശ്രയം: ഉയര്‍ന്ന ഫീസുകള്‍ പിന്‍വലിക്കുക, എന്‍ഡോസള്‍ഫാന്‍ മേഘലയിലെ ബഡ്‌സ് സ്‌കൂളുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക, തകര്‍ച്ച നേരിടുന്ന എയിഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ഇര്‍ഷാദ് മൊഗ്രാല്‍, ഹമീദ് സി ഐ, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഇര്‍ഷാദ് പടന്ന, ജാബിര്‍ തങ്കയം, അസറുദ്ദീന്‍ എതിര്‍ത്തോട്, അനസ് ഇ എ, നവാസ് കുഞ്ചാര്‍, കാദര്‍ ആലൂര്‍, സിദ്ദീഖ് മഞ്ചേശ്വര്‍, റമീസ് ആറങ്ങാടി, കുഞ്ഞബ്ദുല്ല ബിരിച്ചേരി, അസറുദ്ദീന്‍ മണിയനോടി, സഹദ് അംഗഡി മുഗര്‍, റഫീഖ് വിദ്യാനഗര്‍, റഹ്മാന്‍ ഗോള്‍ഡന്‍, റഹീം പള്ളം, ശിഹാബ് പേരാല്‍, സഹദ് ബാങ്കോട്, സുലൈം ചെര്‍ക്കള, മുനവ്വര്‍ തബ് ഷീര്‍, അന്‍സാഫ് കുന്നില്‍, അഷ്‌റഫ് ബോവിക്കാനം, തൗസീഫ് പടുപ്പ്, നവാസ് ചെമ്പിരിക്ക, സലാം മാസ്തി ഗുഡ, നജീബ് കെ, മര്‍സൂഖ് റഹ്മാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

keywords : msf-deo-march-29

Post a Comment

0 Comments

Top Post Ad

Below Post Ad