Type Here to Get Search Results !

Bottom Ad

ബേക്കൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി ഉഡുപ്പിയില്‍


കാസര്‍കോട്  (www.evisionnews.in)  : ബേക്കൂരില്‍ നിന്നും കാണാതായ 13കാരന്‍ ഉഡുപ്പിയിലുള്ളതായി വിവരം കിട്ടി. മൂന്ന് ദിവസം മുമ്പാണ് ബേക്കൂരിലെ കൃപേഷിനെ കാണാതായത്. ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. 
വീട്ടുകാരുമായി പിണങ്ങിപ്പോയതാണെന്നാണ് വിവരം. ഉഡുപ്പിയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കുമ്പള പൊലീസ് ബന്ധുക്കളെ കൂട്ടി കുട്ടിയെ നാട്ടിലെത്തിക്കാന്‍ പോയിട്ടുണ്ട്
മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ച യുവാവിനെതിരെ കേസ് 

കാസര്‍കോട്: മദ്യലഹരിയില്‍ സ്ഥിരമായി മര്‍ദ്ദിക്കുന്നതായുള്ള ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ഖൈറുന്നിസയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. തളങ്കര സ്വദേശിയും ഉളിയത്തടുക്ക നാഷണല്‍ നഗറില്‍ താമസക്കാരനുമായ നൗഷാദിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.

Keywords: Bekoor-missing-child-in-udupi

Post a Comment

0 Comments

Top Post Ad

Below Post Ad